20-manjjima
പന്തളം നഗരസഭാ കൗൺസിലർമഞ്ജു വിശ്വനാഥ് ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: മുളമ്പുഴ മഞ്ജിമ ഗ്രന്ഥശാലയും മങ്ങാരം നിവേദിത ഗ്രന്ഥശാലയും ചേർന്ന് വീടുകളിൽ സൗജന്യമായി മുഖാവരണ വിതരണം നടത്തി. വിതരണോദ്ഘാടനം വാർഡ് കൗൺസിലർ മഞ്ജു വിശ്വനാഥ് നിർവഹിച്ചു. മജിമയുടെ പ്രസിഡന്റ് ടി. മോഹനചന്ദ്രൻ പിള്ള, വൈസ് പ്രസിഡന്റ് അജയകുമാർ വാളാക്കോട്ട്, സെക്രട്ടറി വിനോദ് മുളമ്പുഴ, ജോ.സെക്രട്ടറി ടിഎൻ.. രാഘവൻ, കമ്മിറ്റി അംഗങ്ങളായ എം.ജി.വിജയകുമാർ, പി.കെ. കനകമ്മ, ലൈബ്രേറിയൻ സതികുമാരി തുടങ്ങിയവർ പങ്കെടുത്തു.