rekha
രാഖിലെ അടൂർ ജനറൽ ആശുപത്രയിൽ എത്തിച്ചപ്പോൾ

അടൂർ : അഞ്ചുവർഷമായി കുഞ്ഞിക്കാൽ കാണാനുള്ള മോഹവുമായി കാത്തിരുന്ന ദമ്പതികൾക്ക് ലോക്ക് ഡൗണിൽ തിരുവനന്തപുരം മെഡിൽ കോളേജിൽ എത്താൻ ചിറ്റയം ഗോപകുമാർ എം. എൽ. എയുടെ സഹായ ഹസ്തം. ചിരണിക്കൽ കുഴിങ്കാലിൽ അജയന്റെ ഭാര്യ രാഖിയെ (27)യെ പ്രസവസംബന്ധമായ ആവശ്യത്തിനാണ് ഇന്നലെ അടൂർ ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചത്. സാരമായ പ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനോടുചേർന്നുളള എസ്. എ. ടിയിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. ആംബുലൻസ് ലഭിക്കാതെ വന്നതോടെ വിവരം ചിറ്റയം ഗോപകുമാർ എം. എൽ. എ യെ അറിയിച്ചു. ഉടൻ എം.എൽ.എ 108 ആംബുലൻസുമായി ഇവരുടെ വീട്ടിലേക്ക് കുതിച്ചു. ഞൊടിയിടകൊണ്ട് വീട്ടിൽ നിന്ന് ആംബുലൻസിൽ കയറ്റി അടൂർ ജനറൽ ആശുപത്രിയിലും അവിടെ പ്രാഥമിക പരിശോധന പൂർത്തിയാക്കി മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്തു. അടൂർ ജനറൽ ആശുപ്രത്രയിൽ നിന്ന് ഒരുമണിക്കൂർ പത്ത് മിന്നിട്ടുകൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചു. തുടർന്ന് അിയന്തിര ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.