ചെങ്ങന്നൂർ: നഗരസഭയുടെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെ സഹകരണത്തോടെ ചെങ്ങന്നൂരിലെ വിവിധ സ്ഥാപനങ്ങൾ അണുവിമുക്തമാക്കി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എൽ.ഐ.സി.ഓഫീസ്, ആയുർവേദ ആശുപത്രി, മുഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളാണ് അണുവിമുക്തമാക്കിയത്. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ, അഗ്നിശമന സേന സീനിയർ ഓഫീസർ പി.ഹരിപ്രസാദ് എന്നിവർ നേതൃത്വം നൽകി.