തിരുവല്ല: ലോക്ക് ഡൗൺ കാലത്ത് മരുന്ന് കിട്ടാതെ വിഷമിക്കുന്ന രോഗികൾക്ക് മാത്യു ടി.തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ തിരുവല്ല നിയോജക മണ്ഡലത്തിൽ നടക്കുന്ന മരുന്ന് വിതരണ പ്രവർത്തനങ്ങൾക്ക് മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ.കുര്യനും സഹായം നൽകി. പി.ജെ കുര്യൻ ചെയർമാനായ
ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള 15,000 രൂപയുടെ ചെക്ക് എം.എൽ.എയ്ക്ക് കൈമാറി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഈപ്പൻ കുര്യൻ പങ്കെടുത്തു.