തെങ്ങമം: പാലളക്കുന്ന മുഴുവൻ ക്ഷീരകർഷകർക്കും ചെറുകുന്നം ക്ഷീരോത്പാദക സഹകരണസംഘം ഭക്ഷ്യധാന്യകിറ്റ് നൽകി . പലവ്യഞ്ജനങ്ങളും പച്ചക്കറികളുമാണ് നൽകിയത് . ക്ഷീരസംഘം ഡെപ്യൂട്ടി ഡയറക്ടർ സെൽവിമാത്യു ഉദ്ഘാടനം. ചെയ്തു. സംഘം പ്രസിഡന്റ് കെ.രവിദേവൻപിള്ള, സി.ആർ ,ദിൻരാജ് , ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.സദാശിവൻപിള്ള, ആര്യദിൻരാജ് , എം.ശിവദാസൻ, സി.സന്തോഷ് , വി.സുലേഖ, ഡയറി എക്സ്റ്റൻഷൻഒാഫീസർമാർ , എന്നിവർ നേതൃത്വം നൽകി.