തിരുവല്ല: അപ്പർകുട്ടനാട്ടിലെ കൊയ്ത് യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്കും ഉടമകൾക്കും കർഷകമോർച്ച സഹായം നൽകി.ഇവർക്കാവശ്യമായ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ എത്തിച്ച് നൽകിയത്. ഒരു മെഷീനൊപ്പം രണ്ട് ടെക്നീഷ്യൻമാരും ഉടമയുമാണുള്ളത്. ഇത്തരത്തിൽ അപ്പർകുട്ടനാട്ടിൽ മാത്രം മുപ്പതോളം യന്ത്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ബി.ജെ.പി ദേശീയ സമിതി അംഗം കെ.ആർ പ്രതാപചന്ദ്ര വർമ്മ,മണ്ഡലം പ്രസിഡണ്ട് ശ്യാം മണിപ്പുഴ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് അജയകുമാർ വല്ലുഴത്തിൽ,സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ,സംസ്ഥാന ട്രഷറർ ജി.രാജ് കുമാർ,മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ,വൈസ് പ്രസിഡന്റ് രാജ് പ്രകാശ് വേണാട്ട്,കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ വിവിധ പാടശേഖരങ്ങളിൽ സന്ദർശനം നടത്തി.