ഇളമണ്ണൂർ: കലഞ്ഞൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് കുടുംബശ്രീകൾ സംഭാവന ചെയ്തില്ലെങ്കിൽ അവർക്ക് ലഭിക്കേണ്ട ലോണുകളും വായ്പകളും നൽകില്ല എന്ന നിലപാടെടുത്ത കലഞ്ഞൂർ കുടുംബശ്രീ സി.ഡി..എസ് ചെയർപേഴ്സനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കലഞ്ഞൂർ കൂടൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികൾ സംയുക്തമായി കലഞ്ഞൂർ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി.യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ വിപിൻ തിടി, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ലക്ഷ്മി അശോക് എന്നിവരുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണിൽ പച്ചക്കറി നൽകി.