ആറൻമുള: കൊവിഡ് 19നെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിന് ആറന്മുള ജനമൈത്രി പൊലീസ് ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചു. സി.എെ സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം നിർമ്മിച്ച ചിത്രങ്ങളിൽ പത്തനംതിട്ട സ്വദേശിയായ താജ് പത്തനംതിട്ട പ്രധാന വേഷത്തിലെത്തുന്നു. മിമിക്രി കലാകാരനും സ്ക്രിപ്റ്റ് റൈറ്ററുമായ ഷിബു ഐക്കരയുടെ രചനയിൽ 3 ഹ്രസ്വ ചിത്രങ്ങളാണ് ജനമൈത്രി പൊലീസിന്റെ വെബ് പേജിലെത്തിയത്. അനാവശ്യമായി വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരെ ബോധവത്ക്കരിക്കുന്ന 'ഹോം സ്റ്റേ' വൈറലായി. ലോക് ഡൗൺ കാലത്ത് ഒഴുകിയെത്തുന്ന വ്യാജമദ്യ ത്തിനെതിരേ നർമ്മത്തിലൂടെ ജനങ്ങളെ ചിന്തിപ്പിക്കുന്നതാണ് 'വാറ്റ് ഡൗൺ'. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും ഓർമ്മപ്പെടുത്തുന്ന ഹൃസ്വചിത്രമാണ് 'സോഷ്യൽ ഡിസ്റ്റൻസ്'. സംവിധാനം ചെയ്തത് അനുരാഗാണ്.