ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പാണ്ടനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പണികഴിപ്പിച്ചിട്ടുള്ള വയോജന വിശ്രമ കേന്ദ്രത്തിന് സജി ചെറിയാൻ എം.എൽ.എയുടെന ആസ്തി വികസന ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപയും,ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടിൽനിന്ന് 19 ലക്ഷം രൂപയും അനുവദിച്ചു.വയോജന വിശ്രമ കേന്ദ്രത്തിന് ഭൗതികസാഹചര്യങ്ങൾ വികസിപ്പിക്കുന്നതിനും കാന്റീൻ ആരംഭിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ,മെഡിസിൻ എന്നിവ വാങ്ങുന്നതിനും വയോജനങ്ങളുടെ പുനരധിവാസത്തിനും വേണ്ടിയാണ് തുക അനുവദിച്ചത്.വഴിയോരത്ത് അന്തി ഉറങ്ങിയിരുന്ന വയോജനങ്ങളായ 24 പേരെ ഓപ്പറേഷൻ ലൈവ് പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പുലിയൂർ പ്രീമെട്രിക് ഹോസ്റ്റലിലാണ് ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. മേയ് അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുന്ന പാണ്ടനാട് വയോജന വിശ്രമ കേന്ദ്രത്തിലേക്ക് ഈ അന്തേവാസികളെ പുനരധിവസിപ്പിക്കും.എം.ൽ.എ യുടെയും പരിപൂർണ സഹകരണത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക് അറിയിച്ചു.