house-
പ്ലാവ് വീണ് തകർന്ന വീട്.

മല്ലപ്പള്ളി: കീഴ്വായ്പ്പൂര് കുറിച്ചിക്കോയിക്കൽ മേപ്രത്ത് കെ.എൻ പൊന്നമ്മയുടെ വീട് മരം വീണ് തകർന്നു. ഇന്നലെ ഉച്ചക്ക് വീശിയ കാറ്റിലാണ് പ്ലാവ് കടപുഴകി വീണത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം കെ.എസ്. സുമേഷ് അറിയിച്ചതിനെ തുടർന്ന് തഹസീൽദാർ ടി.എ മധുസൂദനൻ നായർ, വില്ലേജ് ജി.രശ്മി എന്നിവർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.