പ്രമാടം : വി കോട്ടയം ശ്രീഹരിയിൽ ടി.കെ.കൃഷ്ണദാസിന്റെ
സമ്മിശ്ര കൃഷിയിടത്തിലെ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലോചനദേവി, കൃഷി ഓഫീസർ ആൻസിസലിം, കൃഷി അസിസ്റ്റന്റ് ചന്ദ്രബാബു ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പുഷ്പരാജൻ എന്നിവർ പങ്കെടുത്തു.