21-janakeeya-hotel
ന്യായവിലയ്ക്ക് ഭക്ഷണം ലഭിക്കുന്ന നഗരയുടെ ജനകീയ ഹോട്ടൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിൽ നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകുന്ന നഗരസഭയുടെ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു.ശാസ്താംപുറം നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.നഗരസഭയുടെ മേൽനോട്ടത്തിൽ കുടുംബശ്രീയ്ക്കാണ് ഹോട്ടൽ നടത്തിപ്പിന്റെ ചുമതല.കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾ പൂർണമായും മാറിയ ശേഷം 25 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കും.നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിൽ ഭക്ഷണം പാഴ്സലായി മാത്രമാണ് ഇപ്പോൾ നൽകുന്നത്.പ്രഭാത ഭക്ഷണം, പലഹാരങ്ങൾ തുടങ്ങിയവയെല്ലാം വില കുറവിൽ ലഭ്യമാണ്.നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വത്സമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.വി.അജയൻ, എസ്.സുധാമണി,സുജാ ജോൺ, പി.കെ.അനിൽകുമാർ, സെക്രട്ടറി ജി.ഷെറി,ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ, സി.ഡി.എസ്.ചെയർപേഴ്സൺ വി.കെ.സരോജിനി എന്നിവർ സംസാരിച്ചു.