ചിറ്റാർ :ചിറ്റാർ പഞ്ചായത്തിലെ റേഷൻകടകളിൽ ഉൾപ്പെടെ ലീഗൽ മെട്രോളജിയുടെ മിന്നൽ പരിശോധന. തൂക്കത്തിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. റേഷൻ സാധനങ്ങൾ വാങ്ങിയവരിൽ നിന്ന് തിരികെവാങ്ങി തൂക്കം പരിശോധിച്ചു. റേഷൻ വാങ്ങാൻ വന്ന പ്രായമുള്ളവരെ ഉദ്യോഗസ്ഥർ വാഹനത്തിൽ വീട്ടിലെത്തിച്ചു.