21-gandhismruthi

കോഴഞ്ചേരി: ഗാന്ധി ഹരിത സമൃദ്ധി കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി കാർഷികോല്പന്ന വിത്തുകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ലോക്ക് ഡൗൺ തീരുന്നതുവരെ ആവശ്യമായ പണി ആയുധങ്ങളും എത്തിക്കും. ഗാന്ധി ഹരിതസ്മൃതി കോഓർഡിനേഷൻ കമ്മിറ്റി അംഗവും കെ.പി.സി.സി അംഗവുമായ കെ.കെ.റോയ്സൺ ഉദ്ഘാടനം ചെയ്തു. ജോസ് പുതുപറമ്പിൽ , അശോക് ഗോപിനാഥ് , മനോജ് ബി.സി, സുനോജ് .സി.വർ ഗീസ് , ജിന്റോ .കെ. ജോൺസൺ, ജോസഫ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടണം. അശോക് ഗോപിനാഥ് ഫോൺ 9846697880,​ മനോജ് ബി.സി 9961884023
,​ ജോസ് പുതുപറമ്പിൽ 9847099661,​ ജോസഫ് ഏബ്രഹാം 9447661688,​ സുനോജ് .സി.വർഗീസ് 9744725631,​ ജിന്റോ .കെ.ജോൺസൺ 9847094638