പത്തനംതിട്ട: ജില്ലയിലെ ആശുപത്രികളിൽ എെസൊലേഷനിൽ ഉളളത് രോഗം ബാധിച്ച ആറ് പേർ മാത്രം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അഞ്ചും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒരാളുമാണ് എെസൊലേഷനിലുളളത്. ഇന്നലെ പുതിയതായി ആരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. രോഗബാധ പൂർണമായും ഭേദമായ 11 പേർ ഉൾപ്പെടെ ആകെ 157 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
ജില്ലയിൽ നിന്ന് ഇന്നലെ പരിശോധനയ്ക്കായി 34 സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇന്നലെ 69 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ജില്ലയിൽ ഇന്നലെ വരെ അയച്ച സാമ്പിളുകളിൽ 17 എണ്ണം പോസിറ്റീവായും 2848 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 36 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.