പത്തനംതിട്ട: സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് (കോർപറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്തുകൾ ഉൾപ്പെടെ) ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്‌പോട്ടുകൾ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വർദ്ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്‌പോട്ടുകൾ പുനർനിർണയിക്കുന്നതാണ്. അതേസമയം ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്ട് സ്‌പോട്ടിൽ നിന്ന് ഒരു പ്രദേശത്തെ ഒഴിവാക്കുന്നത്.
പത്തനംതിട്ട ജില്ലയിൽ അടൂർ മുൻസിപ്പാലിറ്റി, വടശേരിക്കര, ആറൻമുള, റാന്നി പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂർ പഞ്ചായത്തുകളാണ് ഹോട്ട് സ്പോട്ടിലുള്ളത്.
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകളും ഉൾപ്പെടുന്നു.