പന്തളം: കടയ്ക്കാട് കവലയ്ക്കു സമീപം വീട്ടിലിരുന്ന് പണം വച്ച് ചീട്ടുകളിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടി.
കടയ്ക്കാട് മീനത്തിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ നൂഹ് റാവുത്തർ (54), മോടി പടിഞ്ഞാറ്റേതിൽ ഷെരീഫ് (54), പത്തനംതിട്ട വെട്ടിപ്രം പതാലുപുരയിടത്തിൽ നൗഷാദ് (35), ആനപ്പാറ അലങ്കാരത്തിൽ ഷാജി (54) എന്നിവരെയാണ് പന്തളം പൊലീസ് പിടികൂടിയത്. 4200 രൂപ കണ്ടെടുത്തു. ദിവസങ്ങൾക്കു മുമ്പ് ഇതേ സ്ഥലത്തുനിന്ന് മൂന്നുപേരെ പന്തളം പൊലീസ് പിടികൂടിയിരുന്നു. എസ്.ഐ. എസ്.ശ്രീകുമാർ, സി.പി.ഒ മാരായ വിജയകാന്ത്, ബിജു, ഷൈൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ജാമ്യത്തിൽ വിട്ടയച്ചു.