books
നഗരസഭ മുണ്ടുകോട്ടയ്ക്കൽ വാർഡിലെ വീടുകളിൽ പുസ്തക വിതരണം ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ലോക് ഡൗൺ കാലത്ത് വായനശീലം വളർത്തുന്നതിന് നഗരസഭയിലെ മുണ്ടുകോട്ടക്കൽ വാർഡിലെ വീടുകളിൽ പുസ്തക വിതരണം തുടങ്ങി.കുടുംബശ്രീയിലെ അംഗങ്ങളുടെ വീടുകളിൽ വിതരണം പൂർത്തിയായി. ഷെയ്ക് സ്പിയർ,വിക്ടർ ഹ്യൂഗോ, ടോൾസ്റ്റോയ്, ഗാന്ധിജി,പൗലോ കൊയ്ലോ,മദർ തെരേസ തുടങ്ങിയവരുടെ പുസ്തകങ്ങളാണ് നൽകിയത്.കുടുംബശ്രീയുടെ സഞ്ചരിക്കുന്ന ലൈബ്രറി വാർഡിലെ എല്ലാ വീടുകളിലും പുസ്തകങ്ങൾ എത്തിക്കും.നഗരസഭ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ്‌ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു.കൗൺസിലർ സജി കെ സൈമൺ,ഫാ.എബി ഏബ്രഹാം,മുൻ കൗൺസിലർ സിജി എബി എന്നിവർ പങ്കെടുത്തു. എ.ഡി.എസ് ഭാരവാഹികളായ ലിജി ബൈജു,സി.എസ് ഐശ്വര്യ,മിനി ഷിബു എന്നിവരാണ് പുസ്തകങ്ങളെത്തിക്കുന്നത്.