കോഴഞ്ചേരി :മാർത്തോമാ യുവജനസഖ്യം തയാറാക്കിയ ആയിരം മാസ്‌കുകൾ ജില്ലാ ആശുപത്രിക് കൈമാറി. യുവജനസഖ്യം ജനറൽ സെക്രട്ടറി റവ.ജോൺ മാത്യു സി യിൽ നിന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രതിഭ മാസ്‌കുകൾ ഏറ്റുവാങ്ങി.യുവജനസഖ്യം അസിസ്റ്റന്റ് സെക്രട്ടറി റവ പ്രിൻസ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, ആർ.എം.ഒ ഡോ ജീവൻ,
സ്റ്റാഫ് കൗൺസിൽ സെക്രട്ടറി കെ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.