വകയാർ : വായന ഇഷ്ടപ്പെടുന്നവർക്ക് കൊവിഡ് കാലത്ത് വായിക്കാൻ ഇഷ്ടപ്പെട്ട പുസ്തകം വീട്ടിൽ എത്തിച്ചു നൽകുന്ന പദ്ധതിയുമായി വകയാർ പബ്ളിക് ലൈബ്രറി. അംഗത്വമില്ലാത്തവർക്കും പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുനൽകും. താൽപ്പര്യമുള്ളവർ 9400956773 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ലൈബ്രറി പ്രസിഡന്റ് പി.ജി.ആനന്ദൻ അറിയിച്ചു.