തിരുവല്ല: ലോക്ഡൗൺ കാലത്തെ വിശ്രമം നാളെയുടെ കരുതലിന് എന്ന സന്ദേശമുയർത്തി സി.പി.ഐ ജില്ലയിലാകമാനം പാർട്ടി കുടുംബങ്ങളിൽ പച്ചക്കറിവിത്ത് എത്തിക്കുന്ന അതിജീവനം 2020 പദ്ധതിക്ക് തുടക്കമായി.തിരുവല്ല നിയോജക മണ്ഡലതല ഉദ്ഘാടനം തിരുവല്ല എം.ജി.എം ഹയർസെക്കൻഡറി സ്കൂൾ മാനേജർ ഫാ.ഷിബു ടോം വർഗിസിന് നൽകികൊണ്ട് സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.കെ.ജി രതിഷ്കുമാർ നിർവഹിച്ചു.കേരള മഹിളാസംഘം ജില്ലാ പ്രസിഡൻ്റ് വിജയമ്മ ഭാസ്‌ക്കർ,പ്രേംജിത് പരുമല, കെ.കെ.ഗോപി,രാജു കോടിയാട്ട്, ജോബി പിടിയേക്കൽ എന്നിവർ നേതൃത്വം നല്കി.