അങ്ങാടിക്കൽ : അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണപൊതികൾ വിതരണം ചെയ്തു.ജില്ലാ നോഡൽ ഓഫീസറും പത്തനംതിട്ട നർക്കോട്ടിക് സെൽ ഡി. വൈ.എസ്.പി യുമായ ആർ. പ്രദീപ് വിതരണോദ്ഘാടനം നിർവഹിച്ചു. സുരേഷ് കുമാർ, പി.ആർ.ഗിരീഷ്, അരവിന്ദ്, അഖിൽരാജ്, ആദിത്യൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.