അടൂർ : മഹാത്മാ ജനസേവന കേന്ദ്രത്തിൽ നിന്ന് പുതിയ ജീവിതത്തിലേക്ക് യാത്രയാകുമ്പോൾ രവീന്ദ്രൻ നായർ ആഹ്ളാദത്തിലായിരുന്നു . ലഹരിക്ക് അടിമയായിരുന്ന രവീന്ദ്രൻ നായർ വർഷങ്ങളായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു. വായ്പയെടുത്ത പണവുമായി മണ്ഡലകാലത്ത് കച്ചവടത്തിനായി ശബരിമലയിലെത്തിയ രവീന്ദ്രൻ നായരുടെ മനസിന് താളം തെറ്രുകയും ചെയ്തു. മടങ്ങിപ്പോകാതെ ശബരിമലയിൽത്തന്നെ കഴിയുകയായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രവീന്ദ്രൻ നായരുൾപ്പെടെ നാലുപേരെ പമ്പ സർക്കിൾ ഇൻസ്‌പെക്ടർ പി.എം ലിബിയുടെ അഭ്യർത്ഥനപ്രകാരം അടൂർ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. രവീന്ദ്രൻ നായരുടെ സഹോദരൻ സുരേന്ദ്രൻ നായർ കഴിഞ്ഞ ദിവസം മഹാത്മാ ജനസേവന കേന്ദ്രത്തിലെത്തി കൂട്ടുക്കൊണ്ടു പോയതായി കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു.
ഇനി ലഹരി ഉപയോഗിക്കില്ലെന്ന തീരുമാനത്തോടെയാണ് യാത്ര.