ചെങ്ങന്നൂർ: സേവാഭാരതി മുളക്കുഴ സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു ഭക്ഷണ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സേവാഭാരതി പഞ്ചായത്ത് സമിതി പ്രസിഡന്റ് ഡോ.അരുൺ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആരോഗ്യമേഖലയിൽ സേവനം നടത്തുന്ന ആശപ്രവർത്തക ലതാകുമാരിയെ ആദരിച്ചു.പഞ്ചായത്ത് അംഗം സി.എസ് മനോജ്,നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്,സെക്രട്ടറി അനീഷ് മുളക്കുഴ,പ്രവീൺ പവിത്രം, ബി. ജയകുമാർ, വി.എസ് ബിനു,എസ്.സുനിൽ,എം. മിഥുൻ,ആർ.അഭിലാഷ്, എസ്.അഭിജിത്ത്, അനൂപ് പെരിങ്ങാല,അനുകൃഷ്ണൻ, എൻ. സനു, ആർ ശ്രീനാഥ് എന്നിവർ പങ്കെടുത്തു. മുളക്കുഴ ഗ്രാമപഞ്ചായത്തിലെ 3, 4, 15, 17 എന്നീ വാർഡുകളിൽ അരിയും പലവ്യജ്ഞനങ്ങളും പച്ചക്കറികളും അടങ്ങിയ 1000 കിറ്റുകളാണ് വിതരണം ചെയ്തത്.