പത്തനംതിട്ട: കൊവിഡ് 19 സാഹചര്യത്തിൽ ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസി ഇന്ത്യക്കാരെയും മുൻഗണനാടിസ്ഥാനത്തിൽ നാട്ടിലെത്തിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോർജും പ്രവാസി ഹെൽപ്പ് ലൈൻ കോ ഓർഡിനേറ്റർ സാമുവൽ കിഴക്കുപുറവും ആവശ്യപ്പെട്ടു.
രോഗബാധ സ്ഥിരീകരിച്ചവർക്ക് ചികിത്സയും മറ്റുള്ളവർക്ക് ഭക്ഷണവും, സംരക്ഷണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.