മല്ലപ്പള്ളി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തിരുവല്ല അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി അണുവിമുക്തമാക്കി. പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ടൗൺ,മാർക്കറ്റ്,ബസ് സ്റ്റാൻഡ്,മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലാണ് അണുനാശിനി തളിച്ചത്.സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് ഫയർ ആൻഡ് റെസ്‌ക്യൂ തിരുവല്ല യൂണിറ്റ് സ്റ്റേഷൻ ഓഫീസർ പി.ബി.വേണുക്കുട്ടൻ, ഫയർമാൻമാരായ പൊൻരാജ്, ജിതിൻ, ഉമേഷ്, പ്രബീത്, വർഗീസ്,പ്രശാന്ത്,ഷിബു,മറ്റ് സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് അണുവിമുക്തമാക്കി. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലും ഹാൻഡ് പമ്പുകളും ഉപയോഗിച്ചാണ് അണുനാശം വരുത്തിയത്. പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് നടത്തിയ അണുനശീകരണ പരിപാടിക്ക് പ്രസിഡന്റ് റെജി ശാമുവേൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശി പോൾ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ, അംഗം മോളി ജോയ്, സെക്രട്ടറി പി.കെ. ജയൻ,അസി.സെക്രട്ടറി സാം കെ സലാം എന്നിവർ നേതൃത്വം നൽകി.