പത്തനംതിട്ട : സംസ്ഥാനത്തെ വൻകിട തോട്ടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിട്ടുള്ള തൊഴിലാളികൾക്കും പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്കും സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ആശ്വാസ ധനസഹായത്തിന് രേഖകൾ നൽകണമെന്ന് ചീഫ് ഇൻസ്‌പെക്ടർ ഒഫ് പ്ലാന്റേഷൻസ് ആർ. പ്രമോദ് അറിയിച്ചു. തൊഴിലാളികൾ ബന്ധപ്പെട്ട പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർക്ക് ടെലഫോൺ, ഇമെയിൽ മുഖേന ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട്, ബാങ്ക് ഐ.എഫ്.എസ് കോഡ് എന്നിവ നൽകണം. ഇതിൽ വൻകിട തോട്ടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ലിസ്റ്റ് ബന്ധപ്പെട്ട തോട്ടം മാനേജ്‌മെന്റാണു നൽകേണ്ടത്. ചെറുകിട തോട്ടംതൊഴിലാളികളുടെയും പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികളുടെയും വിവരങ്ങൾ ട്രേഡ് യൂണിയൻ ഭാരവാഹികൾ മുഖേനയോ, നേരിട്ടോ, തൊഴിലുടമകൾ മുഖേനയോ ബന്ധപ്പെട്ട പ്ലാന്റേഷൻ ഇൻസ്‌പെക്ടർക്ക് നൽകണം. സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്ക് ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കില്ല.