പത്തനംതിട്ട : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സജീവ അംഗങ്ങൾക്ക് 1000 രൂപ ധനസഹായം അനുവദിക്കും. കേരള കൈതൊഴിലാളി, ബാർബർ, ബ്യൂട്ടീഷൻ, അലക്ക്, ക്ഷേത്രജീവനക്കാർ എന്നീ ക്ഷേമപദ്ധതിയിൽ ചേരുകയും പിന്നീട് വർദ്ധിപ്പിച്ച നിരക്കിൽ തുക ഒടുക്കി അസംഘടിത തൊഴിലാളി ക്ഷേമപദ്ധതിയിൽ അംഗങ്ങളായവരും ഇതിൽ ഉൾപ്പെടും. ജില്ലയിലെ അർഹരായ അംഗങ്ങൾ പദ്ധതിയുടെ അംഗത്വകാർഡ്, പദ്ധതിയുടെ പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, (സിംഗിൾ അക്കൗണ്ട് ഐഎഫ്എസ് കോഡ് സഹിതം) ആധാർകാർഡ് എന്നിവയുടെ പകർപ്പും, മൊബൈൽ നമ്പരും സഹിതം പേര്, മേൽവിലാസം, ജനന തീയതി, വയസ്, പദ്ധതിയിൽ അംഗത്വം നേടിയ തീയതി / മാസം, അവസാന അംശദായം ഒടുക്കിയ തീയതി/മാസം, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്സി കോഡ്, ബ്രാഞ്ച്, തൊഴിലുടമയുടെ പേര്/ സ്വയം തൊഴിൽ, തൊഴിലിന്റെ സ്വഭാവം, ഈ പദ്ധതിയിൽ അംഗങ്ങളായ മറ്റ് കുടുംബാംഗങ്ങളുടെ വിവരം, മുൻകാലങ്ങളിൽ ഈ പദ്ധതിയിൽ നിന്ന് ലഭ്യമായ ആനുകൂല്യങ്ങളുടെ വിവരം, സത്യപ്രസ്താവന എന്നിവ ഉൾക്കൊള്ളുന്ന അപേക്ഷ ഈ മാസം 30ന് അകം unorganisedwssbpta@gmail.com എന്ന ഇമെയിൽ വിലാസത്തിലോ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാബോർഡ്, മഹേശ്വരി ബിൽഡിംഗ്, ഐശ്വര്യാ തീയേറ്ററിന് സമീപം, പത്തനംതിട്ട എന്ന വിലാസത്തിലോ തപാലിലോ അയയ്ക്കണം. ഫോൺ : 0468 2220248.