kudumbasree
കുടുംബശ്രീ പ്രവർത്തകർ മാസ്‌ക് നിർമിക്കുന്നു

പത്തനംതിട്ട : ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ പലതും മാസ്‌കുകളും സൗജന്യ കിറ്റിനായുള്ള സഞ്ചിയും തുന്നുന്ന തിരക്കിലാണ്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ മാസ്‌കുകൾക്ക് ക്ഷാമം നേരിട്ടപ്പോൾ ലഭ്യത ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലാണ് മാസ്‌ക് നിർമാണം ആരംഭിച്ചത്. ജില്ലയിലെ സൗജന്യ റേഷൻ കിറ്റ് വിതരണത്തിനായി സഞ്ചികളും ഇവർ നിർമ്മിച്ചു വരുന്നു. നാല് സപ്ലൈകോ ഡിപ്പോകളുടെ 1,80,000 സഞ്ചികളുടെ ഓർഡറാണ് യൂണിറ്റുകൾക്ക് ലഭിച്ചിട്ടുള്ളത്.
ഇതുവരെ 1,16,000 മാസ്‌കുകളും ഈ യൂണിറ്റുകളിൽ നിർമിച്ച് വിതരണം ചെയ്തു കഴിഞ്ഞു.
കഴുകി വൃത്തിയാക്കി പലതവണ ഉപയോഗിക്കാൻ കഴിയുന്ന കട്ടിയുള്ള ലൈനിംഗ് കോട്ടൺ തുണികൾ ഉപയോഗിച്ചാണ് മാസ്‌കുകൾ നിർമിക്കുന്നത്. പല നിറങ്ങളുള്ള തുണികൾ മാസ്‌ക് നിർമാണത്തിനായി ഉപയോഗിക്കുന്നുണ്ട്. കോട്ടൺ മാസ്‌കുകൾക്ക് 15 രൂപയാണ് വില. മാസ്‌കുകൾ ജില്ലയിലെ വിവിധ വകുപ്പുകൾ, കുടുംബശ്രീ സംസ്ഥാന മിഷൻ എന്നിവിടങ്ങളിലേക്കാണ് നൽകുന്നത്.

ജില്ലാ മിഷന്റെ കീഴിൽ ഏഴ് ബ്ലോക്കുകളിലായി 31 പ്രകൃതി സൗഹൃദ കുടുംബശ്രീ യൂണിറ്റുകളാണ് കോട്ടൺ മാസ്‌ക് നിർമാണം, തുണിസഞ്ചി നിർമാണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നതെന്നും ഈ യൂണിറ്റുകളിൽ നിന്ന് 26,500 തുണിസഞ്ചികൾ വിതരണം ചെയ്യാൻ കഴിഞ്ഞു.

കെ. വിധു

(കുടുംബശ്രീ ജില്ലാ മിഷൻ കോ-

ഓർഡിനേറ്റർ)​

31യൂണിറ്റുകൾ

1,80,000 സഞ്ചികളുടെ ഓർഡർ ലഭിച്ചു

കോട്ടൺ മാസ്കുകൾക്ക് 15 രൂപ വില