chengannur-watt
വാറ്റ് ചാരായവുമായി പിടികൂടിയ രണ്ടു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥരും

ചെങ്ങന്നൂർ: വാറ്റുചാരായവുമായി രണ്ടുപേർ അറസ്റ്റിൽ. നികരംപുറത്തുള്ള സുനിൽ ചെറിയാൻ (മുട്ട സുനിൽ), സഹായി രതീഷ് എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്. ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. സുനിൽ ചെറിയാൻ കള്ളനോട്ട് കേസിലും രതീഷ് കൊലക്കേസിലും പ്രതിയാണ്. സുനിൽ ചെറിയാന്റെ വീട്ടിൽനിന്നാണ് പ്രതികളെയും രണ്ടുലിറ്റർ ചാരായവും കോട കലക്കാൻ ഉപയോഗിച്ച ഒരു കന്നാസും നിരവധി പാത്രങ്ങളും പിടിച്ചെടുത്തത്. ഐ.ടി.ഐ ജംഗ്ഷന് സമീപം വാറ്റുചാരായകച്ചവടം നടക്കുന്നതറിഞ്ഞ് പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തെ തുടർന്നാണ് ഇന്നലെ രാവിലെ സി ഐ എം.സുധിലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. എസ് ഐ പ്രദീപ് ലാൽ, സ്‌പെഷ്യൽ ബ്രാഞ്ച് അനീഷ് മോൻ, സി.പി ഒ മാരായ സിജു, അജീഷ് കരീം അതുൽ രാജ്, റൈറ്റർ അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.