റാന്നി: പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന സാമൂഹ്യ അടുക്കളയിലേക്ക് നല്കാനായി എഫ്.എസ് .ഇ .ടി. ഒ റാന്നി മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ജീവനക്കാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും കൈമാറി. വെച്ചൂച്ചിറയിൽ കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ആർ.രാജേഷിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സക്കറിയ സാധനങ്ങൾ ഏറ്റുവാങ്ങി.എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു.എം അലക്സ്,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്‌ക്കറിയ ജോൺ,പഞ്ചായത്ത് അംഗം കെ ശ്രീകുമാർ,പഞ്ചായത്ത് സെക്രട്ടറി എസ് സിറോഷ്, ടി.കെ സജി, ഷിബു.ടി മോളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.നാറാണംമൂഴിയിൽ കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ അജിത് കുമാറിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് മോഹൻരാജ് ജേക്കബ് സാധനങ്ങൾ ഏറ്റുവാങ്ങി.റാണംമൂഴി പഞ്ചായത്ത് അംഗം അഡ്വ. ഞ്ജിഷ് മാത്യു, എൻ.ജി.ഒ യൂണിയൻ റാന്നി ഏരിയ സെക്രട്ടറി ഒ.ടി.ദിപിൻ ദാസ്, എം.എസ് വിനോദ്, ബിനു കെ.സാം തുടങ്ങിയവർ പങ്കെടുത്തു. ചെറുകോലിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം അലക്സിൽ നിന്നുംഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ഗോപി, സാധനങ്ങൾ ഏറ്റുവാങ്ങി.യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എം.എസ് വിനോദ്, റാന്നി ഏരിയ സെക്രട്ടറി ഒ.ടി.ദിപിൻ ദാസ് തുടങ്ങിയവർ പങ്കെടുത്തു. അയിരൂരിൽ കെ .എസ് .ടി .എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിനു കെ.സാമിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി തോമസ് കുട്ടി സാധനങ്ങൾ ഏറ്റുവാങ്ങി.യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു.എം അലക്സ്, അയിരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൽസമ്മ തോമസ്, കെ.എസ്.ടി എ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ അജിത് കുമാർ, പഞ്ചായത്ത് അംഗം പ്രീത. ബി.നായർ, പഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ, തുടങ്ങിയവർ പങ്കെടുത്തു.