അടൂർ : അടൂർ എസ്.എൻ.ഡി.പി യൂണിയനിൽ പെട്ട പള്ളിക്കൽ, തെങ്ങമം കിഴക്ക് ശാഖകളിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ (450കിറ്റുകൾ) നൽകി. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം കൊടുമൺ നന്ദനത്തിൽ കെ.ജി.കമലൻ ആണ് കിറ്റുകൾ നൽകിയത്. ശാഖ ഭാരവാഹികൾ കിറ്റുകൾ ഏറ്റുവാങ്ങി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി കിറ്റുകൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ അടൂർ എസ്.എൻ.ഡി.പി യൂണിയൻ മുൻ പ്രസിഡന്റ് ബി.ആർ.നിബുരാജ്, ശാഖ പ്രസിഡന്റ് സോമരാജൻ, സെക്രട്ടറി ബിജു പള്ളിക്കൽ, തെങ്ങമം കിഴക്ക് ശാഖ പ്രസിഡന്റ് വിജയമ്മ, വനിതാസംഘം പ്രസിഡന്റ് ഉഷ, പ്രസിഡണ്ട് പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു.