idiminnal
പാണ്ടനാട് പടിഞ്ഞാറ് പള്ളത്തുപറമ്പിൽ ജോസഫ് ചാക്കോയുടെ വീടിന്റെ മേൽക്കൂര ഇടിമിന്നലിൽ തകർന്ന് തുരങ്കമുണ്ടായ നിലയിൽ

ചെങ്ങന്നൂർ: കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ പാണ്ടനാട്ടും വെണ്മണിയിലും നാശം. പാണ്ടനാട് പടിഞ്ഞാറ് പള്ളത്തുപറമ്പിൽ ജോസഫ് ചാക്കോയുടെ വീടിന്റെ അടുക്കളയുടെ മേൽക്കൂരയുടെ ഒരു ഭാഗം പൊട്ടിത്തെറിച്ചു. ഈ സമയം ജോസഫിന്റെ ഭാര്യ പൊന്നമ്മ അടുക്കളയിൽ പാചകം ചെയ്യുകയായിരുന്നു. കോൺക്രീറ്റ് കഷണങ്ങൾ തെറിച്ചുവീണെങ്കിലും പൊന്നമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭിത്തിക്ക് വിള്ളൽ വീണിട്ടുണ്ട്.
വെൺമണി, കുഴിയിലേത്ത് ഉഷസിൽ സാം കെ ചാക്കോയുടെ പറമ്പിലെ തെങ്ങ് കത്തിനശിച്ചു. പ്രദേശത്തെ നിരവധി വീടുകളിലെ ഭിത്തികൾക്കും പൊട്ടലുണ്ടായി.