ചെങ്ങന്നൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ പഞ്ചദിവ്യദർശന്റെ' ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള വൈശാഖമാസ ആചരണത്തോട് അനുബന്ധിച്ചുള്ള അഞ്ചമ്പലദർശനവും(തൃക്കൊടിത്താനം,തിരുവൻവണ്ടൂർ, ആറൻമുള,തൃപ്പുലിയൂർ,തൃച്ചിറ്റാറ്റ്,ക്ഷേത്രങ്ങിൽ),തൃപ്പുലിയൂർ ക്ഷേത്രത്തിൽ നിശ്ചയിച്ചിരുന്ന' പണ്ഡവീയ മഹാവിഷ്ണുസത്രവും' കോവിഡ്19മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ സഹചര്യത്തിൽ മാറ്റിവെച്ചു.
24ന് ആരംഭിച്ച് മേയ്23ന്അവസാനിക്കുന്ന കാലഘട്ടത്തിൽ രഥയാത്രയും ക്ഷേത്രകാലാപ്രദർശനങ്ങളും മഹാവിഷ്ണുസത്രവും അടക്കം നിരവധിപരിപടികൾ നിശ്ചയിച്ചിരുന്നു. ഇവയെല്ലാം അടുത്തവൈശാഖ മാസത്തിൽ പൂർവാധികം ഭംഗിയായി സംഘടിപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവുമായി നടത്തിയ ചർച്ചയെ തുടർന്ന് സത്രസമതി ചെയർമാനും പഞ്ചദിവ്യദർശൻ കൺവീനറുമായ ബി.രാധാകൃഷ്ണമേനോൻ അറിയിച്ചു.