thozhilurappu-thozhilalik
മുളക്കുഴ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകുന്നതിനു പഞ്ചായത്തു പ്രസിഡന്റ് രശ്മി രവീന്ദ്രൻ സജി ചെറിയാൻ എംഎൽഎ യ്ക്കു കൈമാറുന്നു

ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്ത് 11-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഒരു ദിവസത്തെ തങ്ങളുടെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.വാർഡിലെ 57 തൊഴിലാളികൾ ശേഖരിച്ച 15,447 രൂപ മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രൻ,സജി ചെറിയാൻ എം.എൽ.എ യ്ക്ക് കൈമാറി. മേറ്റുമാരായ രമാ,ശ്യാമള,ശ്രീകല,സന്ധ്യാ ശശി, തൊഴിലുറപ്പ് മോണിറ്ററിംഗ് സമിതി അംഗം ശരത് എസ് വാസദേവ്, ബിനു വാസുദേവൻ, രതീഷ് പി. തങ്കച്ചൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.