നാരങ്ങാനം: നാരങ്ങാനത്ത് റോഡരികിൽ അറവ് മാലിന്യം തള്ളുന്നത് പതിവാകുന്നു. നിരന്ന കാലാജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് അഞ്ച്ചാക്ക് അറവ് മാലിന്യം തള്ളിയത്.ദുർഗന്ധം മൂലം ഇതുവഴി കാൽ നടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യം മറവ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ മാലിന്യം തള്ളുന്നത് കണ്ട് പിടികൂടിയിരുന്നെങ്കിലും ചില രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ ഇടപെട്ട് ഇവരെ പറഞ്ഞു വിട്ടത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിരന്നകാല, തട്ടാ പ്ലാക്കൽ, ഇളപ്പുങ്കൽ ,വെള്ളപ്പാറ ഭാഗങ്ങളിലാണ് മാലിന്യം തള്ളൽ പതിവാകുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി ഇവർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്..