veena-george

കൊടുമൺ: പത്താം ക്ളാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികൾ രണ്ട് വർഷം മുൻപ് വീണാജോ‌ർജ് എം.എൽ.എയുടെ വീട്ടിൽ നിന്ന് സി.സി.ടി.വി മോഷ്ടിച്ചതിന് പിടിയിലായിരുന്നു.മോഷണം കാമറയിൽ പതിഞ്ഞതിനാലാണ് അന്ന് ഇവരെ തിരിച്ചറിഞ്ഞത്. പിന്നീട് കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടതോടെ പഠിച്ചുകൊണ്ടിരുന്ന കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് സ്കൂളിൽ നിന്ന് പുറത്താക്കി. പിന്നീടാണ് അങ്ങാടിക്കൽ സ്കൂളിൽ ചേർന്നത്. അവിടെ വച്ചും കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടതോടെ സ്കൂൾ അധികൃതർ പലതവണ താക്കീത് ചെയ്തിരുന്നു.

പഴയ സ്കൂളിൽ ഒപ്പം പഠിച്ചിരുന്ന അഖിലുമായി ഇൗ സമയമെല്ലാം ഇവർ സൗഹൃദത്തിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അഖിലിനെ റബ‌ർതോട്ടത്തിലേക്ക് കൊണ്ടുപോയത് . രണ്ട് സൈക്കുളുകളിലായാണ് ഇവിടെ എത്തിയത്. .

കൊലപാതകത്തിന് ശേഷം പരുങ്ങി നിൽക്കുന്ന കുട്ടികളെ അങ്ങാടിക്കൽ സ്‌കൂളിലെ ഡ്രൈവർ രഘുവാണ് കണ്ടത്. സമീപം താമസിക്കുന്ന സ്‌കൂൾ മാനേജർ കെ.ഉദയനെയും വാർഡ് മെമ്പർ വിനി ആനന്ദിനെയും രഘു വിവരം അറിയിച്ചു. ഇവരുടെ നേതൃത്വത്തിലാണ് കുട്ടികളെ തടഞ്ഞുവച്ചത്.