ചെങ്ങന്നൂർ: എണ്ണക്കാട് നിന്നും 40 ലിറ്റർ കോട കണ്ടെടുത്തു.പ്രദേശത്ത് വാടകക്ക് താമസിക്കുന്ന മണ്ണും മൂക്കത്ത് വീട്ടിൽ സിബിയെ (മൈക്കിൾ) പ്രതിയാക്കി എക്സസൈസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ചെറിയനാട് നടത്തിയ റെയ്ഡിൽ പറപെട്ടി കുളത്തിന്റെ അരികിൽ നിന്നും 210 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇടമുറി മുറിയിൽ കളത്തറയിൽ വീട്ടിൽ പ്രമോദിനെ പ്രതിയാക്കി കേസെടുത്തു.പ്രിവന്റീവ് ഓഫീസറർമാരായ ടി.എ പ്രമോദ്,വി.രമേശൻ നേതൃത്വം നൽകിയ റെയ്ഡിൽ ഐ.ബി പൊലീസ് ഷിഹാബ്, സി.ഇ.ഒമാരായ സിജു.പി.ശശി,മുസ്തഫ ടി.കെ, രതീഷ്,കെ ബിനു,അരുൺ ചന്ദ്രൻ, ജോസഫ്,നിഷാന്ത്,ഡ്രൈവർ അശോകൻ എന്നിവർ പങ്കെടുത്തു.