പത്തനംതിട്ട: ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിൽ ചികിത്സയ്ക്ക് പോകുന്ന ഉപഭോക്താക്കൾ ബുക്ക് ചെയ്യണമെന്ന് ഓഫീസർ ഇൻചാർജ് അറിയിച്ചു. എല്ലാ സ്‌പെഷ്യൽ ക്ലിനിക്കുകളും താത്ക്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. മുതിർന്ന പൗരന്മാർ വീട്ടിൽ ഇരിക്കണം. മരുന്ന് മറ്റാരെങ്കിലും വഴി പോളിക്ലിനിക്കിൽ നിന്ന് വാങ്ങണമെന്നും അടിയന്തര ചികിത്സയ്ക്ക് എംപാനൽഡ് ആശുപത്രിയിൽ നേരിട്ടുപോകാമെന്നും ഇ.സി.എച്ച്.എസ് അധികൃതർ അറിയിച്ചു.