അടൂർ : എക്സൈസിന്റെ നീക്കം മണത്തറിഞ്ഞതോടെയാണ് ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന പത്ത്കിലോ കഞ്ചാവ് ഏറ്റുവാങ്ങേണ്ടവർ രക്ഷപെട്ടത്.അരിചാക്കുമായി വന്ന ലോറിക്കാർക്ക് ആന്ധ്രയിൽ വച്ച് രണ്ട് മലയാളികളാണ് കഞ്ചാവ് കൈമാറിയത്.അടൂരിലെത്തുമ്പോഴേക്കുംബന്ധപ്പെട്ടവർ നിങ്ങളെ ഫോണിൽ വിളിക്കുമെന്നായിരുന്നു നൽകിയവിവരം.സാധനം എവിടെവച്ച് കൈെമറണമെന്ന സന്ദേശം അപ്പോൾ നൽകുമെന്നും അവർ സൂചിപ്പിച്ചിരുന്നു.ടോറസ് ലോറിയിലെ ഡ്രൈവർമാരുടെ മൊബൈൽ എക്സൈസ് സംഘം പരിശോധിച്ചെങ്കിലും ഇത്തരത്തിലുള്ള ആരും ഇവരുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്. രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ അഞ്ച് വരെ മഫ്ടിയിൽ രഹസ്യ അന്വേഷണം നടത്താൻ നിയോഗിച്ചിരുന്നു. ഇവർ ലോറി കടന്നുപോകുമെന്ന് കരുതിയ പാതകളെല്ലാം നിരീക്ഷണത്തിലാക്കി. രാത്രി എട്ട് മണിയോടെ പുതിയ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപത്ത് എക്സൈസ് സംഘം വാഹനം വളയുകയുകയായിരുന്നു.അടൂർ എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കാട്ടിയ ജാഗ്രതയാണ് ഇജില്ലയിൽ ഇതാദ്യം പത്ത് കിലോ കഞ്ചാവ് ഒന്നിച്ചു പിടിച്ചെടുക്കാൻ വഴിയൊരുങ്ങിയത്.