മല്ലപ്പള്ളി : കീഴ്വായ്പ്പൂര് വൈ.എം.സി.എയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് നടത്തുന്ന സാമൂഹ്യ അടുക്കളയിലേക്ക് ധനസഹായം നൽകി. പ്രസിഡന്റ് പി.ഐ ചാക്കോയിൽ നിന്ന് അഡ്വ. മാത്യു ടി തോമസ് എം.എൽ.എ തുക ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ് വടക്കേമുറി, വാട്ടർ അതോറിറ്റി ബോർഡ് അംഗം അലക്‌സ് കണ്ണമല, വൈ.എം.സി.എ സെക്രട്ടറി ബിജു പുറത്തൂടൻ, കുടുബശ്രീ ചെയർപേഴ്‌സൺ ബിന്ദു മനോജ്, ചാർജ്ജ് ഓഫീസർ സാം കെ. സലാം എന്നിവർ പങ്കെടുത്തു.