പത്തനംതിട്ട : മലയാലപ്പുഴ നല്ലൂർ പത്താം വാർഡംഗം കെ.കെ മുരളീധര കുറുപ്പ് തന്റെ വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ എത്തിച്ചു. ലോക്ക് ഡൗണിൽ എല്ലാവരും പ്രയാസം അനുഭവിക്കുന്നതിനാൽ ഒരു വീട് പോലും ഒഴിവാക്കരുതെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി തന്റെ മൂന്ന് മാസത്തെ ഓണറേറിയം ഉപയോഗിച്ചതായി മുരളീധരക്കുറുപ്പ് പറഞ്ഞു. സേവാഭാരതി പ്രവർത്തകരുടെ സഹായത്തോടെ 502 വീടുകൾ കൂടാതെ ഒന്നും നാലും വാർഡുകളിലും കിറ്റ് വിതരണം നടത്തി. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് മുരളീധരക്കുറുപ്പ്.