മല്ലപ്പള്ളി: കള്ളവാറ്റിനിടെ യുവാവിനെ എക്സൈസ് സംഘം പിടികൂടി.കീഴ്‌വായ്പൂര് നെയ്‌തേലിപ്പടി കരിപ്പോട്ട് സുനീഷിനെ (27) സ്വന്തം വീട്ടിൽ വ്യാജവാറ്റ് നടത്തുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടിയത്. 65 ലിറ്റർ കോട,രണ്ട് ലിറ്റർ ചാരായം, വാറ്റുപകരണങ്ങൾ എന്നിവയും കണ്ടെടുത്തു. ലിറ്ററിന് 2000 രൂപക്ക് വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് റെയിഞ്ച് ഇൻസ്‌പെക്ടർ ഡി.ദിലീപ് കുമാർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ പി.എൻ.സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രവീൺ മോഹൻ,അൻസറുദ്ദീൻ, ജ്യോതിഷ് പി,രാഹുൽസാഗർ, രാമചന്ദ്രമാരാർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.