പത്തനംതിട്ട :കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റാന്നി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ നൽകി. ജില്ലാകളക്ടർ പി ബി നൂഹിന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു രേഖകൾ കൈമാറി. റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൻസൻ തോമസ്, സെക്രട്ടറി രാജശേഖരൻ നായർ എന്നിവർ പങ്കെടുത്തു.
റാന്നി ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപ തനതു ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലയാണ് കളക്ടർക്ക് ചെക്ക് കൈമാറിയത്. റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി അജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധാകുമാരി എന്നിവർ പങ്കെടുത്തു.