റാന്നി: ലോക്ഡൗണിന്റെ ആലസ്യം ഇല്ലാതാക്കാൻ അഖില കേരള വിശ്വകർമ മഹാസഭ താലൂക്ക് യൂണിയനും വിശ്വകർമ ആർട്ടിസാൻസ് യുവജന ഫെഡറേഷനും ചേർന്ന് മൂന്ന് ദിവസമായി നടത്തിയ ഓൺലൈൻ കലാമേളയിൽ ദേവിക റെജി (ഉതിമൂട്) കലാ തിലകവും സിജു സുരേന്ദ്രൻ (ബംഗ്ലാംകടവ്) കലാപ്രതിഭയുമായി തിരഞ്ഞെടുക്കപ്പെട്ടു.വശേരിക്കര ശാഖ ഓവററോൾ ചാമ്പ്യൻഷിപ് നേടി.വശേരിക്കര 88 പോയിന്റ് നേടി ഒന്നാം സ്ഥാനവും ചേത്തയ്ക്കൽ,ഉതിമൂട് ശാഖകൾ 63 പോയിന്റുമായി രണ്ടാംസ്ഥാനം പങ്കിട്ടു.നാറാണംമൂഴി 43 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.