തിരുവല്ല : ലോക്ക് ഡൗണിനിടയിലും നിരോധിത പുകയില ഉൽപന്നങ്ങളുടെ ശേഖരം പൊലീസ് പിടികൂടി. പത്തനംതിട്ട നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ.പ്രദീപ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പിയുടെനേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തിരുവല്ല തോട്ടപ്പുഴ ഗിൽഗാൽ റോഡിൽ തറായശേരിൽ ശശികുമാറിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന 2355 പായ്ക്കറ്റ് ഹാൻസ്, 735 പായ്ക്കറ്റ് കൂൾ എന്നിവ ഉൾപ്പെടുന്ന നിരോധിത പുകയില കണ്ടെടുത്തു. ശശികുമാറിനെ അറസ്റ്റ് ചെയ്തു. റെയ്ഡിൽ എസ്.ഐ ബോബി വർഗീസ്, ഹരികുമാർ, രാജിത്ത്, രാജേഷ് എന്നിവർ പങ്കെടുത്തു.