ചെങ്ങന്നൂർ: ശാസ്താംപുറം ചന്തയിൽ നിന്ന് 150 കിലോ പഴകിയ മീൻ നഗരസഭ പിടിച്ചെടുത്തു നശിപ്പിച്ചു.നഗരസഭാ ചെയർമാൻ കെ.ഷിബു രാജന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് പഴകിയ മീൻ കണ്ടെത്തിയത്. മൂന്നു മീൻ കച്ചവടക്കാരിൽ നിന്ന് 100 കിലോ മത്തിയും, 50 കിലോ ചൂരയുമാണ് പിടികൂടിയത്.നഗരസഭാ സെക്രട്ടറി ജി.ഷെറി, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി.മോഹൻകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നും പഴകിയ മീനുകൾ കണ്ടെത്തിയാൽ ശിക്ഷണ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ കെ.ഷിബു രാജൻ പറഞ്ഞു.