mallappally-vaatt

മല്ലപ്പള്ളി:കീഴ്വായ്പൂര് നെയ്‌തേലിപ്പടിക്ക് സമീപം വീട്ടിൽ ചാരായം വാറ്റിയ കേസിൽ ഇന്നലെ കരിപ്പോട്ട് സുനീഷ് (27)നെ മല്ലപ്പള്ളി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
65 ലിറ്റർ കോട, 2 ലിറ്റർ ചാരായം, വാറ്റുപകരണങ്ങൾ എന്നിവ പിടികൂടി. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ പി.എൻ. സുനിൽകുമാർ, സി.ഇ.ഓമാരായ പ്രവീൺ മോഹൻ, അൻസറുദ്ദീൻ,ജ്യോതിഷ്.പി, രാഹുൽസാഗർ, രാമചന്ദ്ര മാരാർ എന്നിവരുടെ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. ലോക്ക് ഡൗൺ കാലത്ത് കുപ്പി ഒന്നിന് രണ്ടായിരം രൂപയ്ക്ക് വിൽപ്പന നടത്തി വരികയായിരുന്നു. വ്യാജവാറ്റ് തടയാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ,പൊതുജനങ്ങൾക്ക് പരാതികൾ 9400069480 എന്ന നമ്പരിൽ അറിയിക്കാമെന്നും മല്ലപ്പള്ളി റേയിഞ്ച് ഇൻസ്‌പെക്ടർ ഡി.ദിലീപ് കുമാർ അറിയിച്ചു.