തിരുവല്ല: കൊവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ടു നെടുമ്പ്രം പഞ്ചായത്തു കമ്മ്യൂണിറ്റി കിച്ചണിലേക്കു ആവശ്യമായ പച്ചക്കറികൾ ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ നൽകി. ഫെഡറേഷൻ നെടുമ്പ്രം, പെരിങ്ങര യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാരൻ നായരും സെക്രട്ടറി എം.ജി.വിജയകുമാറും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ്‌. കെ.ജി.സുനിൽകുമാറിന് കൈമാറി.ഫെഡറേഷൻ അംഗങ്ങളായ സി.പി.കുര്യൻ, പ്രഭാകരപ്പണിക്കർ,വാർഡ് മെമ്പർമാരായ ശ്രീദേവീ സതീഷ്‌കുമാർ, സന്ധ്യാമോൾ, അജിതാ ഗോപി എന്നിവർ പങ്കെടുത്തു.