ചെങ്ങന്നൂർ : ലോക ഭൗമദിനത്തിൽ കേരള കർഷകസംഘം വെണ്മണി ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഗൃഹ കേന്ദ്രീകൃത പച്ചക്കറി കൃഷി സജി ചെറിയാൻ എം.എൽ.എ, സംഘം മേഖലാ ജോയിന്റ് സെക്രട്ടറി പി.ജി.രതീഷിന്റെ കൃഷിത്തോട്ടത്തിൽ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. പയർ, പാവൽ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ കൃഷിയാണ് ആരംഭിച്ചത്. മേഖലാ സെക്രട്ടറി ബി.ബാബു, സി.പി.എം വെണ്മണി ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി.ആർ.രമേശ് കുമാർ, ജയിംസ് ശാമുവേൽ, പി.വി.ശിവദാസൻ, പി.ഡി.സുതൻ, ബി.ബിജു, സി. ജി.തമ്പി, സുകേഷ് എന്നിവർ പങ്കെടുത്തു. കർഷക സംഘം ചെങ്ങന്നൂർ ഏരിയ പ്രസിഡന്റ് കെ.എസ്.ഗോപാലകൃഷ്ണൻ മുളക്കുഴയിലും സെക്രട്ടറി എം.ശശികുമാർ ആലയിലും തൈകൾ നട്ടു.